സ്വപ്്‌ന സുരേഷ് ജാമ്യാപേക്ഷ നല്‍കി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്്‌ന സുരേഷ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സ്വര്‍ണക്കടത്തു കേസില്‍ തനിക്ക് ബന്ധമില്ലെന്നും രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ തന്നെ ബലിയാടാക്കുകയുമാണെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. വിമാനത്താവളം വഴിയെത്തിയ സ്വര്‍ണം താന്‍ വാങ്ങുകയോ കൈകാര്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും സ്വപ്്‌ന പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് എന്‍.ഐ.എ അന്വേഷണം നടക്കുന്നതെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണവുമായി ബന്ധമില്ല.യു.എ.ഇയില്‍ നിന്നുള്ള ബാഗേജ് വൈകുന്നതായി കോണ്‍സുലേറ്റിലെ അറ്റാഷെ അറിയിച്ചിരുന്നു. ഇക്കാര്യം കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷറെ വിളിച്ചു പറഞ്ഞിരുന്നു. കോവിഡ് തിരക്കു കാരണം കസ്റ്റംസ് ക്ലിയറന്‍സ് വൈകുമെന്നാണ് മറുപടി കിട്ടിയത്. തനിക്ക് അറബി സംസാരിക്കാന്‍ അറിയാവുന്നതു കൊണ്ടാണ് കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത്. സ്വപ്്‌ന അപേക്ഷയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *