സായി ശ്വേതക്ക് ശ്രീജിത്ത് പെരുമാന നല്‍കിയ മറുപടി

കോഴിക്കോട്: തങ്കുപ്പൂച്ചയുടെയും മിട്ടുപൂച്ചയുടെയും കഥപറഞ്ഞ് സോഷ്യല്‍മീഡയയില്‍ താരമായ സായി ശ്വേതക്ക് മറുപടിയുമായി ശ്രീജിത്ത് പെരുമാന രംഗത്തെത്തി. തന്നെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന സായി ശ്വേതയുടെ പോസ്റ്റിനെതിരെയാണ് ആരോപണ വിധേയനായ ശ്രീജിത്ത് മറുപടിയുമായി രംഗത്തെത്തിയത്. സായിയെ സിനിമയില്‍ അഭിനയിക്കാന്‍ ശ്രീജിത്ത് ക്ഷണിച്ചതായും എന്നാല്‍ ക്ഷണം നിരസിച്ചതിന്റെ പേരില്‍ സായിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചതായുമുള്ള തര്‍ക്കങ്ങളാണ് പോസ്റ്റിനാധാരം.
അടുത്ത സുഹൃത്ത് നിര്‍മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് ശ്വേത ടീച്ചര്‍ സിനിമയില്‍ വന്നാല്‍ നന്നായിരിക്കുമെന്ന് കരുതിയതെന്ന് ശ്രീജിത്ത് പറയുന്നു. തുടര്‍ന്ന് ടീച്ചറെയും ഭര്‍ത്താവിനെയും മീഡിയ മാനേജരെയും ഫോണില്‍ ബന്ധപ്പെടുകയും അഭിനയിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ വളരെ അപക്വമായ അനുഭവമാണ് മീഡിയ മാനേജരില്‍ നിന്നുണ്ടായത്.സോഷ്യല്‍ മീഡിയയില്‍ അടവെച്ച് മൂക്കാതെ പഴുപ്പിക്കുന്ന വൈറല്‍ താരോദയങ്ങളുടെ സാമൂഹിക ജീവിതങ്ങളെ കുറിച്ച് മുമ്പ് താന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് അപമാനകരമായി എന്നാണ് സായി ടീച്ചര്‍ പറയുന്നത്. അപമാനിച്ചു എന്ന് പറയുമ്പോള്‍ ആളുകള്‍ ധരിക്കുന്നത് അവരെ ലൈംഗികമായോ അശ്ലീലമായോ വാക്കുകൊണ്ടോ നോക്കു കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ അപമാനിച്ചു എന്നാണ്. തരളിതരായ ചില മലയാളികള്‍ ഇത്തരമൊരു വ്യാഖ്യാനം ഇതിന് നല്‍കിയേക്കാം. ശ്രീജിത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *