ഒരു മുരളീധരന്‍ പോയാല്‍ ആയിരം മുരളീധരന്‍മാര്‍ വേറെ വരും; കെ മുരളീധരന്‍

കോഴിക്കോട്: പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫില്‍ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് കെ മുരളീധരന്‍. നിരവധി നേതാക്കള്‍ കോണ്‍​ഗ്രസിലുണ്ടെന്നും ഒരു മുരളീധരന്‍ പോയാല്‍ ആയിരം മുരളീധരന്‍മാര്‍ വേറെ വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണ സമിതി അധ്യക്ഷന്‍ എന്നത് അത്ര വലിയ സ്ഥാനമൊന്നുമല്ല. ഒരു പദവി വെറുതെ അലങ്കാരമായി കൊണ്ടുനടക്കാന്‍ താല്പര്യമില്ല. ഒരു മുരളീധരന്‍ പോയാല്‍ ആയിരം മുരളീധരന്‍മാര്‍ വേറെ വരും. പുന:സംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ല മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ വേണ്ടത്ര കൂടിയാലോചന ഇല്ലെന്നും പല കാര്യങ്ങളും താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെപിസിസി ഭാരവാഹിപ്പട്ടികയില്‍ പരാതി അറിയിച്ച്‌ എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍,ടി എന്‍ പ്രതാപന്‍, ആന്‍്റോ ആന്‍്റണി, എം കെ രാഘവന്‍ എന്നിവര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിര്‍വ്വഹക സമിതി അംഗങ്ങളെയും നിശ്ചയിച്ചതിലാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *