ഫാ. ​​​സ്റ്റാ​​​ന്‍ സ്വാ​​​മിയെ ജയിലിലടച്ചത്​ ഖേദകരം; നീതിക്കായുള്ള ശ്രമങ്ങളോട്​ ഐക്യപ്പെടുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: ഭീമ കൊ​റേഗാവ്​ കേസില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്​റ്റാന്‍ സ്വാമിയെ എന്‍.ഐ.ഐ അറസ്​റ്റ്​ ചെയ്​തതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാ. ​​​സ്റ്റാ​​​ന്‍ സ്വാ​​​മിയെ അറസ്​റ്റു ചെയ്​തു ജയിലിലടച്ച നടപടി ഖേദകരമാണ്. 83കാരനായ ഫാ. സ്റ്റാന്‍ പതിറ്റാണ്ടുകളായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. അവശതയനുഭവിക്കുന്ന ആദിവാസികള്‍ക്കു നേരെ ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യന്‍ ഭരണഘടനയ്ക്ക് യോജിച്ചതല്ലെന്ന്​ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികള്‍ നടത്തുന്ന സമരങ്ങളെ പിന്തുണക്കുകയും അത്തരം പ്രശ്നങ്ങളെക്കുറിച്ച്‌​ ആഴത്തില്‍ പഠിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് ഫാ. സ്റ്റാന്‍ സ്വാമി അംഗീകാരം നേടിയിട്ടുള്ളത്. അത്തരമൊരു വന്ദ്യ വയോധികനെതിരായ നീക്കം എതിര്‍ശബ്​ദങ്ങളെ അടിച്ചമര്‍ത്താനുള്ളതാണ് എന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മലയാളി കൂടിയായ ഫാ, സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നിലയിലും ഈ കോവിഡ് കാലത്ത് അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രയാസങ്ങളിലും ഉത്കണ്​ഠ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങളോട് ഐക്യപ്പെടുന്നു. തെറ്റായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം ഉയരുന്നത്​ ബന്ധപ്പെട്ടവര്‍ ഗൗരവതരമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *