കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷനും ഉത്സവബത്തയും

ഉത്സവ- പുതുവത്സര സീസണിന് മുന്നോടിയായി രാജ്യത്തെ വിപണികള്‍ സജ്ജീവമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷന്‍(എല്‍ടിസി) ഇനത്തില്‍ ഒറ്റത്തവണ ക്യാഷ് വൗച്ചര്‍ സ്‌കീമും 10,000 രൂപ ഉത്സവബത്തയും പ്രഖ്യാപിച്ചു. ചില ചെലവുകള്‍ മുന്‍കൂട്ടി ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ സാമ്ബത്തിക വിവേക പൂര്‍ണമായ രീതിയില്‍ ഉപഭോക്തൃ ആവശ്യം വര്‍ധിപ്പിക്കുന്നതിനാണ് പുതിയ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി അവകാശപ്പെട്ടു.

ഒടുവില്‍ പതിനെട്ടാം അടവ്. ഉത്സവ സീസന് മുന്നോടിയായി വിപണികള്‍ സജീവമാക്കുകയാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുന്നതിന് 5,675 കോടി നീക്കിവച്ചു. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതിയ്ക്കായി 1,900 കോടി രൂപയാണ് വകയിരുത്തി. നാലുവര്‍ഷം ഒരു ബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് ലീവ് ട്രാവല്‍ കണ്‍സഷന്‍ (എല്‍ടിസി)അനുവദിക്കുക. പേ സ്‌കെയിലിനനുസരിച്ചാകും വിമാന, ട്രെയിന്‍ യാത്രാ നിരക്കുകള്‍ക്ക് അര്‍ഹത. 10 ദിവസത്തെ ശമ്ബളവും ഡിഎയും നല്‍കും.

സംസ്ഥാനങ്ങള്‍ക്കുള്ള പരിഗണന മൂലധന ചെലവിന് പലിശരഹിത കടം നല്കിയാണ്. 12,000 കോടി രൂപയുടെ ഇപ്രകാരം ചെലവാക്കും. 50വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്ക്കേണ്ടത്. അനുവദിച്ച തുകയില്‍ 200 കോടി രൂപവീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഖജനാവിലെത്തും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപവീതമാണ് ലഭിയ്ക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും വിതിയ്ക്കും.

ജിഡിപി നിരക്ക് ഈ സാമ്ബത്തിക വര്‍ഷം രണ്ടക്കത്തില്‍ താഴെ കൂപ്പുകുത്തുന്നത് ഒഴിവാക്കുകയാണ് പ്രഖ്യാപനങ്ങള്‍ വഴിയുള്ള സര്‍ക്കാര്‍ ലക്ഷ്യം. ജിഎസ്ടി നഷ്ടപരിഹാര വിഷയത്തില്‍ കേന്ദ്രം അയവില്ലെന്ന വ്യക്തമാക്കല്‍ കൂടിയാണ് ധനമന്ത്രിയുടെത്.

Leave a Reply

Your email address will not be published. Required fields are marked *