ജോ​സ് കെ. ​മാ​ണി യൂ​ദാ​സാ​ണെ​ന്ന് ഷാ​ഫി

പാ​ല​ക്കാ​ട്: എ​ല്‍​ഡി​എ​ഫി​ലേ​ക്ക് കൂ​ടു​മാ​റി​യ ജോ​സ് കെ. ​മാ​ണി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എം​എ​ല്‍​എ​യു​മാ​യ ഷാ​ഫി പ​റ​മ്ബി​ല്‍ രം​ഗ​ത്ത്.

കെ.​എം.​മാ​ണി മ​ക​ന് പേ​രി​ട്ട​ത് ജോ​സ് എ​ന്നാ​ണ്. പ്ര​വ​ര്‍​ത്തി​കൊ​ണ്ട് മ​ക​ന്‍ സ്വ​യം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന പേ​ര് യൂ​ദാ​സ് എ​ന്നാ​ണെ​ന്ന് ഷാ​ഫി ഫേ​സ്ബു​ക്കി​ല്‍ പ​രി​ഹ​സി​ച്ചു.

യൂ​ദാ​സ് കെ. ​മാ​ണി ഒ​റ്റു​കൊ​ടു​ത്ത​ത് യു​ഡി​എ​ഫി​നെ​യും ജ​ന​ങ്ങ​ളെ​യും മാ​ത്ര​മ​ല്ല മാ​ണി സാ​റി​ന്‍റെ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തെ​യാ​ണ്. രാ​ജ്യ​സ​ഭാ എം​പി സ്ഥാ​നം രാ​ജി​വ​ച്ച്‌ ധാ​ര്‍​മി​ക​ത വി​ള​മ്ബ​ണ്ട. പ​ക​രം കോ​ട്ട​യം എം​പി സ്ഥാ​ന​വും എം​എ​ല്‍​എ സ്ഥാ​ന​ങ്ങ​ളും രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു.

നൂ​റു ശ​ത​മാ​നം അ​ര്‍​ഹ​ത​യു​ള്ള ലോ​ക്സ​ഭാ സീ​റ്റ്, ഒ​രു വാ​ക്ക് പോ​ലും പ​റ​യാ​തെ, ഒ​രു ച​ര്‍​ച്ച​യും കൂ​ടാ​തെ നി​ഷേ​ധി​ച്ച​തു​ള്‍​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ളാ​ല്‍ മു​ന്ന​ണി വി​ട്ട പാ​ര്‍​ട്ടി​യു​ടെ നേ​താ​വി​ന് “പ​ര​നാ​റി’ എ​ന്ന് പേ​രി​ട്ട പി​ണ​റാ​യി വി​ജ​യ​ന്‍, ലോ​ക്സ​ഭാം​ഗ​മാ​യി​രി​ക്കു​മ്ബോ​ള്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കാ​തെ രാ​ജി​വ​ച്ച്‌, രാ​ജ്യ​സ​ഭാ സീ​റ്റ് കൊ​ടു​ത്ത മു​ന്ന​ണി​യെ വ​ഞ്ചി​ച്ച്‌ കാ​ല് മാ​റി​യ​യാ​ളെ എ​ന്ത് പേ​രി​ട്ട് വി​ളി​ക്കു​മെ​ന്ന് അ​റി​യാ​ന്‍ കേ​ര​ള​ത്തി​ന് താ​ല്പ​ര്യ​മു​ണ്ട്.

സ്വ​ന്തം വ​ക​യാ​യി 500 ക ​സം​ഭാ​വ​ന ചെ​യ്ത ആ​ഷി​ക്ക് അ​ബു​വും ഡി​വൈ​എ​ഫ്‌ഐ​യും ഒ​ക്കെ അ​ടു​ത്ത എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ന് മു​ന്‍​പ് അ​ത് ജോ​സി​ല്‍ നി​ന്ന് തി​രി​ച്ച്‌ വാ​ങ്ങാ​ന്‍ മ​റ​ക്ക​ണ്ട. ബാ​ര്‍ കോ​ഴ എ​ന്നും പ​റ​ഞ്ഞ് സ​മ​രം ന​ട​ത്തി​യ ഡി​വൈ​എ​ഫ്‌ഐ​ക്കാ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കാ​മെ​ന്നും ഷാ​ഫി പ​രി​ഹ​സി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *