പാറ്റ്ന: ബിഹാറില്‍ ജംഗിള്‍ രാജ് കൊണ്ടുവരുന്നവരെയും കൊള്ളയടിക്കുന്നവരെയും സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ധര്‍ഭംഗയിലെ അവസാനഘട്ട പ്രചാരണത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ബിഹാറിന് സ്വയം പര്യാപ്തത നേടാന്‍ ആത്മനിര്‍ഭര്‍ ഭാരതും ആത്മനിര്‍ഭര്‍ മിഥിലാഞ്ചലും അനിവാര്യമാണെന്നും മോദി വ്യക്തമാക്കി. രാഷ്ട്രീയ ജനതാദളും പ്രതിപക്ഷത്തിന്റെ കോണ്‍ഗ്രസ് നയിക്കുന്ന മഹാഗഡ്ബന്ധനും ബിഹാറിനെ വീണ്ടുമൊരു കാടന്‍ ഭരണത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. അരാജകത്വമാണ് ഇവര്‍ ഭരിച്ചപ്പോഴുണ്ടായ അവസ്ഥയെന്ന് മറക്കരുതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ബിഹാറിനെ കൊള്ളയടിച്ച് ജീവിതം കെട്ടിപ്പടുത്തവരെ ജനങ്ങള്‍ പുറത്താക്കി. ബിഹാറിന് വികസനത്തിന്റെ പുതുവെളിച്ചമാണ് ദേശീയ ജനാധിപത്യ സഖ്യം നല്‍കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം, ബിഹാറിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. 16 ജില്ലകളിലായി 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് ആരംഭിച്ചത്. കൊവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന പോളിങ് ആണ് ബിഹാറിലേത്. മൊത്തം 1,066 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്, 31,371 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
