മൂന്നാഴ്‍ച്ചക്കിടെ ഉംറ നിര്‍വഹിച്ചത് 6,59,430 തീര്‍ഥാടകര്‍

റിയാദ്: കൊവിഡ് വ്യാപനത്തിന് ശേഷം ഉംറ തീര്‍ഥാടനം പുനഃരാരംഭിച്ച്‌ മൂന്നാഴ്ചക്കിടെ 6,59,430 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. ഈ മാസം നാല് മുതല്‍ 27 വരെ 24 ദിവസത്തെ കണക്കാണിത്. ഉംറയ്ക്കും മദീന സന്ദര്‍ശനത്തിനും അനുമതി പത്രം നേടാനുള്ള ഇഅ്തമര്‍നാ ആപ്പില്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 14,33,176 ആയതായും ഹജ്ജ് മന്ത്രാലയം അറിയിച്ചു.

രജിസ്റ്റര്‍ ചെയ്തവരില്‍ 59 ശതമാനം സൗദി പൗരന്മാരും 41 ശതമാനം രാജ്യത്തുള്ള വിദേശികളുമാണ്. ഇതില്‍ 68 ശതമാനം പുരുഷന്മാരും 32 ശതമാനം സ്ത്രീകളുമാണ്. ആപ്പിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 12,26,715 കവിഞ്ഞിട്ടുണ്ട്. മസ്ജിദുന്നബവിയില്‍ നമസ്കരിക്കാനെത്തിയവരുടെ എണ്ണം 4,64,960 ഉം റൗദയില്‍ സലാം പറയാന്‍ 69,926 പേരും റൗദയില്‍ നമസ്കാരത്തിന് 21,599 പുരുഷന്മാരും 10,800 സ്ത്രീകളും എത്തിയിട്ടുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു. ഇഅ്തമര്‍നാ ആപ്പില്‍ 14,33,176 പേര്‍ രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *