സഊദിയില്‍ വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ സമ്മതമില്ലാതെ നാട്ടിലേക്ക് മടങ്ങാം; അടുത്ത വര്ഷം മുതല്‍ പ്രാബല്യത്തില്‍

റിയാദ്: സഊദിയിലെ വിദേശികള്‍ക്ക് ആശ്വാസമേകുന്ന നിരവധി മാറ്റങ്ങള്‍ വരുത്താന്‍ സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഒരുങ്ങുന്നുന്നതായി റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി തൊഴില്‍ മേഖലകള്‍ മാറുവാന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരണങ്ങള്‍ക്കാണ് മന്ത്രാലയം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രകാരം രാജ്യത്ത് നിന്നും വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ സമ്മതം കൂടാതെ സ്വദേശങ്ങളിലേക്ക് പോകാന്‍ സാധിക്കുന്നതടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷിയാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനങ്ങള്‍ ഉള്‍കൊള്ളുന്ന പുതിയ തൊഴില്‍ രംഗത്തെ പരിഷ്കരണങ്ങള്‍ അടുത്ത വര്ഷം മാര്‍ച്ചോടെ പ്രാബല്യത്തില്‍ വരുമെന്ന് മാനവ വിഭവശേഷി മന്ത്രിഡെപ്യൂട്ടി മന്ത്രി അബ്ദുല്ലാഹ് ബിന്‍ നാസര്‍ അബൂതനൈന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 2021 മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതികളില്‍ തൊഴിലുടമകളുടെ അനുമതിയില്ലാതെ വിദേശ തൊഴിലാളികള്‍ക്ക് രാജ്യം വിടാനുള്ള അവകാശം ഉള്‍പ്പെടുന്നതായതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഊദി തൊഴില്‍ വിപണി ആകര്‍ഷണം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വിപണി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി നിരവധി സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഫാല സമ്ബ്രദായം നിര്‍ത്തലാക്കുന്നതടക്കമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ചില സമൂലമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *