തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തം അഗ്നിബാധയല്ല അട്ടിമറിയാണെന്ന് തെളിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സുപ്രധാന രേഖകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. വേണ്ട പോലെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ പറയും. സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മന്ത്രി കെ ടി ജലീല്‍ നടത്തിയത് ക്രമക്കേടുകളുടെ ഘോഷയാത്രയാണ്. ഗുരുതരമായ ചട്ട ലംഘനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇരുമ്ബഴിക്കുള്ളില്‍ കിടക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. ബാര്‍ കോഴക്കസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളവ മാത്രമാണെന്നും അതിനെ ഗൗവരമായി എടുക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
