പിതാവിന്റെ ഫോണില്‍ മകന്‍ ഒരു ആപ്​ ഇന്‍സ്​റ്റാള്‍ ചെയ്​തു; നഷ്​ടമായത് ഒമ്ബതുല​ക്ഷം രൂപ

നാഗ്​പുര്‍: ഫോണില്‍ മകന്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്​റ്റാള്‍ ചെയ്​തതോടെ പിതാവിന്റെ ബാങ്ക്​ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്​ ഒമ്ബതുലക്ഷം.നാഗ്​പുര്‍ കൊറാഡിയില്‍ താമസിക്കുന്ന അശോക്​ മാന്‍വാടെയുടെ പണമാണ്​ നഷ്​ടപ്പെട്ടതെന്ന്​ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.15കാരനായ മകന്‍ അശോകി​ന്റെ ഫോണ്‍ ഉപയോഗിച്ചിരുന്ന സമയത്ത് ഡിജിറ്റല്‍ പേയ്​മെന്‍റ്​ കമ്ബനിയുടെ കസ്​റ്റമര്‍ കെയറില്‍നിന്നാണെന്ന്​ പരിചയപ്പെടുത്തി അജ്ഞാതന്റെ ഫോണ്‍ എത്തി. തുടര്‍ന്ന് അശോകിന്റെ ഡിജിറ്റല്‍ പേയ്​മെന്‍റ്​ അക്കൗണ്ടി​ന്റെ ക്രഡിറ്റ്​ പരിധി ഉയര്‍ത്തിയതായും അതിനാല്‍ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്​ ചെയ്യണമെന്നും അജ്ഞാതന്‍ 15കാരന്​ നിര്‍ദേശം നല്‍കുകയായിരുന്നു.ഇതോടെ 15കാരന്‍ ആപ്ലി​ക്കേഷന്‍ ഡൗണ്‍ലോഡ്​ ചെയ്​തതോടെ അശോകിന്റെ ബാങ്ക്​ അക്കൗണ്ടില്‍നിന്ന്​ 8.95 ലക്ഷം നഷ്​ടമാകുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തില്‍ ഐ.ടി വകുപ്പ്​ പ്രകാരം കേസെടുത്ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *