ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തലവേദനയായി സ്വന്തം പാര്‍ട്ടി നേതാവ്

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തലവേദനയായി സ്വന്തം പാര്‍ട്ടി നേതാവ്. ഒരുകാലത്ത് മമതയുടെ രാഷ്ട്രീയ നീക്കങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിലൊന്നായിരുന്ന, ഗതാഗത, ജലവിഭവ മന്ത്രിയും മുന്‍ എംപിയുമായ ശുഭേന്ദു അധികാരിയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബംഗാളില്‍ 34 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണം അവസാനിപ്പിക്കുന്നതില്‍ പങ്കുവഹിച്ച അധികാരി 2007 ലെ നന്ദിഗ്രാം സമരത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നുവെന്നു പരാതിയുള്ള അധികാരി ബിജെപി ക്യാംപിലേക്കാണു കണ്ണുവച്ചിരിക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ബിജെപിക്കും അധികാരിയില്‍ താല്‍പര്യമുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *