ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം; കുടുംബത്തിന് ആശ്വാസവുമായി യോഗി സര്‍ക്കാര്‍

കാണ്‍പൂര്‍ : യുപിയിലെ കാണ്‍പൂരില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി രാത്രിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ തൊട്ടടുത്ത വയലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പല ആന്തരികാവയവങ്ങളും നഷ്ടപ്പെട്ടിരുന്നെന്ന് പോലിസ് പറഞ്ഞു. മൃഗങ്ങളുടെ ആക്രമണമായരിക്കാമെന്നാണ് പോലിസ് പറയുന്നതെങ്കിലും ദുര്‍മന്ത്രവാദമായിരിക്കാം കൊലപാതകത്തിനു പിന്നിലെന്ന് കുടംബവും ഗ്രാമീണരും ആരോപിച്ചു.സംശയമുളളവരുടെ പേരുകള്‍ കുടുംബം പോലിസിന് കൈമാറിയിരുന്നു.

അതേസമയം അന്വേഷണത്തില്‍ അടുത്ത വീടുകളിലുള്ള രണ്ട് ചെറുപ്പക്കാരാണ് ഇത് ചെയ്തതെന്ന് വ്യകതമായി. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റസമ്മതം നടത്തി. കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ചെറുത്തു നിന്നതോടെ കൊലപ്പെടുത്തിയെന്നും പ്രതികള്‍ മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *