ആണ്‍കുട്ടിയായി ജനിച്ച് വളര്‍ന്ന ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍പെട്ടയാള്‍ ഗര്‍ഭിണിയെന്ന് വാര്‍ത്ത. പെര്‍സിസ്റ്റന്റ് മുള്ളേറിയന്‍ ഡക്‌ട് സിന്‍ഡ്രോം (PMDS)എന്ന അപൂര്‍വ അവസ്ഥയാണ് മൈക്കി ചാനല്‍ എന്ന 18 കാരന്റേത്. പുരുഷ ലൈംഗികാവയവവും സ്ത്രീ പ്രത്യുത്പാദന അവയവങ്ങളും ഗര്‍ഭപാത്രവും ഉള്ള അവസ്ഥയാണിത്. ഫലോപ്യന്‍ ട്യൂബ്, ഗര്‍ഭപാത്രം, വളര്‍ച്ചയെത്താത്ത യോനി നാളം എന്നിവ ശരീരത്തിലുണ്ടാകും.
ലൈംഗിക ബന്ധത്തിന് ശേഷവും മൂത്രമൊഴിക്കുമ്ബോഴും ഉള്ള അസാധാരണ അനുഭവങ്ങളെ തുടര്‍ന്നാണ് മൈക്കി ഡോക്ടറെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് PMDS എന്ന അവസ്ഥയാണ് മൈക്കിയുടേത് എന്ന് കണ്ടെത്തിയത്. ഈ അവസ്ഥയില്‍ ട്യൂമര്‍, ക്യാന്‍സര്‍ സാധ്യത കൂടുതലായതിനാല്‍ സര്‍ജറി നടത്തി യൂട്രസ് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ മൈക്കിയെ ഉപദേശിച്ചിരുന്നു. എന്നാല്‍ തന്റെ പുരുഷ പ്രത്യുത്പാദന അവയവങ്ങള്‍ വന്ധ്യതയിലാണെന്ന് മനസ്സിലാക്കിയ മൈക്കി ഉടന്‍ തന്നെ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
കുഞ്ഞുണ്ടാകണമെന്ന ആഗ്രഹം ഉള്ളതിനാലാണ് താന്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് മൈക്കി പറയുന്നു. കുട്ടിക്കാലം മുതല്‍ പാവകളെ താലോലിച്ചാണ് വളര്‍ന്നത്. മുതിര്‍ന്നാല്‍ കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാല്‍ ഗര്‍ഭം ധരിക്കാന്‍ അവസരമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അതിന് തയ്യാറെടുക്കുകയായിരുന്നു.-മൈക്കി പറയുന്നു. തുടര്‍ന്ന് ഫെര്‍ട്ടിലിറ്റി പ്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. യോനീ കവാടം ഇല്ലാത്തതിനാല്‍ ദാതാവിന്റെ സ്പേം നേരിട്ട് കുത്തിവെക്കുകയായിരുന്നു.
ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ് മൈക്കി. PMDS എന്ന അവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് മൈക്കിയുടെ ലക്ഷ്യം. തന്നെ പോലുള്ളവരോട് സമൂഹം പുലര്‍ത്തുന്ന തെറ്റായ കാഴ്ച്ചപ്പാടുകളും മുന്‍വിധികളും മാറണമെന്നും മൈക്കി ആഗ്രഹിക്കുന്നു.
മൈക്കിയെ ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുഞ്ഞാണെന്നായിരുന്നു ഡോക്ടര്‍മാര്‍ അമ്മയെ അറിയിച്ചിരുന്നത്. എന്നാല്‍ ആണ്‍കുട്ടിയായി ജനിച്ചപ്പോള്‍ ഡോക്ടര്‍മാരും അമ്ബരന്നിരുന്നുവെന്ന് മൈക്കി പറയുന്നു.
കുട്ടിക്കാലത്ത് ആണ്‍കുട്ടിയായുള്ള അവസ്ഥയില്‍ അസ്വസ്ഥയായിരുന്നു മൈക്കി. അമ്മയുടെ ലിപ്സ്റ്റിക്കും ആന്റിയുടെ പേഴ്സുമെല്ലാം ഉപയോഗിച്ച് കളിക്കാനായിരുന്നു തനിക്ക് താത്പര്യം. ഒരിക്കലും ഒരു പുരുഷനെ പോലെ ആയിരുന്നില്ല താന്‍ ചിന്തിച്ചതും തന്റെ ശരീരഭാഷയും സ്വഭാവവുമെല്ലാം സ്ത്രീകളുടേതു പോലെയായിരുന്നുവെന്നും മൈക്കി പറയുന്നു.
