ചെന്നൈ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ എട്ട് പേര് അറസ്റ്റില്‍. അറസ്റ്റിലായവരില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഉള്‍പ്പെടുന്നു. ഇവരെക്കൂടാതെ അഞ്ച് പേര് കൂടി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ്ചെയ്തേക്കും.
ചെന്നൈ പൊലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് പുഗസന്തിയെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായും, കേസന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെണ്‍കുട്ടിയെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടതിനാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
