സി.​എം. ര​വീ​ന്ദ്ര​ന്‍റെ​യും സ്വ​പ്ന​യു​ടെ​യും ജീ​വ​ന്‍ അ​പ​ക​ട​ത്തി​ല്‍; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മു​ല്ല​പ്പ​ള്ളി

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ജ്ഞാ​ത വാ​സ​ത്തി​ലാ​ണെ​ന്നും ഒ​രു മു​ഖ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ല്‍​നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ട​ക്ക​മു​ള്ള​വ​രു​ടെ ര​ഹ​സ്യ​ങ്ങ​ളു​ടെ കാ​വ​ലാ​ളാ​ണു സി.​എം. ര​വീ​ന്ദ്ര​ന്‍. എം. ​ശി​വ​ശ​ങ്ക​ര്‍ നേ​ര​ത്തെ പ​യ​റ്റി​യ അ​ട​വു​ക​ള്‍ ത​ന്നെ​യാ​ണ് സി.​എം. ര​വീ​ന്ദ്ര​നും പ​യ​റ്റു​ന്ന​ത്. സ്വ​പ്ന സു​രേ​ഷി​ന്‍റെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ണ്. സ്വ​പ്ന​യ്ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ ഉ​ത്ത​ര​വാ​ദി​ത്തം മു​ഖ്യ​മ​ന്ത്രി​ക്കാ​ണ്. ജ​യി​ലി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണം. സ്വ​പ്ന​യു​ടെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​പോ​യ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു ത​ട​യു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ജ്ഞാ​ത​വാ​സ​ത്തി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​നു നെ​ഞ്ചി​ടി​പ്പു വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ക​ഴി​ഞ്ഞ ദി​വ​സം വ​സ​തി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച​ത് ആ​രൊ​ക്കെ​യാ​ണെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *