തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ സി.പി.എം യുവ നേതാക്കളുടെ ഭാര്യമാര്‍ക്ക് സംവരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നവോത്ഥാന നായകരെന്ന് പറഞ്ഞാണ് യുവജന നേതാക്കള്‍ നടന്നത്. എന്നാല്‍, യുവജന നേതാക്കളുടെ ഭാര്യമാരുടെ നവോത്ഥാനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
എം.ബി രാജേഷ്, എ.എന്‍ ഷംസീര്‍, എം. സ്വരാജ്, എ.എ. റഹീം അടക്കമുള്ളവരുടെ നിഘണ്ടുവില്‍ നാണം, ലജ്ജ എന്ന വാക്കിുകളില്ല. നാണംകെട്ടും ഭാര്യമാര്‍ക്ക് ജോലി ഉണ്ടാക്കി കൊടുക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ തെരുവില്‍ കിടക്കുകയാണ്. നിയമനങ്ങളുടെ കാര്യത്തില്‍ മനഃസാക്ഷിയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവെക്കുന്ന പിണറായി സര്‍ക്കാറിനെതിരെ ഒ. രാജഗോപാല്‍ എം.എല്‍.എയുടെ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്.
