ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ; സിദ്ദീഖ്​ കാപ്പ​നെ​ ചേര്‍ത്ത്​ പോ​പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രെ കു​റ്റ​പ​ത്രം

ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ പോ​പു​ല​ര്‍ ഫ്ര​ണ്ടി​നും അ​വ​രു​ടെ വി​ദ്യാ​ര്‍​ഥി വി​ഭാ​ഗ​മാ​യ കാ​മ്ബ​സ്​ ഫ്ര​ണ്ടി​നു​മെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച്‌ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) . ല​ഖ്​​നോ പ്ര​ത്യേ​ക കോ​ട​തി​യി​ലാണ് ഇ.​ഡി ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചത് . മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ്​ കാ​പ്പന്റെ പേ​രും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

2020 ല്‍ രാജ്യത്തെ ഞെട്ടിച്ച ഹാ​ഥ​റ​സ്​ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നു​ശേ​ഷം സം​ഘ​ട​ന അം​ഗ​ങ്ങ​ള്‍ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​നും ഭീ​ക​ര​ത​ക്കും വ​ഴി​മ​രു​ന്നി​ടാ​ന്‍ ശ്ര​മി​ച്ചെ​ന്ന്​ ഇ​തി​ല്‍ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഡ​ല്‍​ഹി​യി​ല്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ന്ന സ​മ​ര​ത്തി​​നാ​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ല്‍ പോ​പു​ല​ര്‍ ഫ്ര​ണ്ടിന്റെ പ​ങ്ക്​ ഇ.​ഡി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കാ​മ്ബ​സ്​ ഫ്ര​ണ്ട്​ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ. റ​ഊ​ഫ്​ ശ​രീ​ഫ്, ട്ര​ഷ​റ​ര്‍ അ​തീ​ഖു​റ​ഹ്​​മാ​ന്‍, സി​ദ്ദീ​ഖ്​ കാ​പ്പ​ന്‍, ഡ​ല്‍​ഹി കാ​മ്ബ​സ്​ ഫ്ര​ണ്ട്​ ജ​ന. സെ​ക്ര​ട്ട​റി മ​സൂ​ദ്​ അ​ഹ്​​മ​ദ്, മു​ഹ​മ്മ​ദ്​ ആ​ലം, എന്നിവരുടെ പേരാണ്​ കു​റ്റ​പ​ത്ര​ത്തി​ലു​ള്ളത്​. കു​റ്റാ​രോ​പി​ത​രാ​യ അ​ഞ്ചു​പേ​രും മാ​ര്‍​ച്ച്‌​ 18ന്​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച്‌​​ കോ​ട​തി സ​മ​ന്‍​സ്​ അ​യ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *