ഉദ്യോ​ഗാര്‍ത്ഥികളുടെ സമരം രാഷ്ട്രീയമാണെന്നാവര്‍ത്തിച്ച്‌ ധനമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോ​ഗാര്‍ത്ഥികളുടെ സമരം രാഷ്ട്രീയമാണെന്നാവര്‍ത്തിച്ച്‌ ധനമന്ത്രി തോമസ് ഐസക്. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടിയിട്ടുണ്ട്. എല്ലാ ആവശ്യവും അംഗീകരിക്കാന്‍ കഴിയില്ല. തസ്തിക സൃഷ്ടിക്കല്‍ പ്രായോഗികമല്ല. സി പി ഒ ലിസ്റ്റ് കാലാവധി അവസാനിച്ചതാണ് എന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം, തൊഴിലിനായുള്ള സഹന സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് യാചനാ സമരവുമായി ഉദ്യോഗാര്‍ത്ഥികള്‍. പിഎസ്‍സി റാങ്ക് പട്ടിക നീട്ടുന്നതിലും നിയമനം വേഗത്തിലാക്കുന്നതിലും ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു അസാധാരണ സമരം. പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. നീതി ലഭിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

വിവിധ വകുപ്പുകളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ യോഗം അനുമതി നല്‍കി. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്ബോള്‍, ആ തസ്തിക പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിലവിലുളള റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നല്‍കാനുളള ഒഴിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *