ആസ്​ട്രേലിയന്‍ പാര്‍ലമെന്‍റില്‍ വെച്ച്‌​ പീഡിപ്പിച്ചെന്ന്​ യുവതി; ക്ഷമാപണവുമായി പ്രധാനമന്ത്രി

കാന്‍ബെറ: ആസ്​ട്രേലിയന്‍ പാര്‍ലമെന്‍റില്‍ വെച്ച്‌​ സഹപ്രവര്‍ത്തകനാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന്​ പരാതിപ്പെട്ട യുവതിയോട്​ ക്ഷമാപണവുമായി പ്രധാനമന്ത്രി സ്​കോട്ട്​ മോറിസണ്‍. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തു​മെന്നും അദ്ദേഹം ഉറപ്പ്​ നല്‍കി. ചൊവ്വാഴ്ചയാണ്​ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസണ്‍ യുവതിയോട്​ ക്ഷമാപണം നടത്തിയത്​.

”അത്​ സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ സ്ഥലത്ത്​ ജോലി ചെയ്യുന്ന ഏതൊരു യുവതിയും കഴിയുന്നത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” -മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

ജോലിസ്ഥലത്തെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലെ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ വകുപ്പിനെയും കാബിനറ്റ് ഉദ്യോഗസ്ഥയായ സ്റ്റെഫാനി ഫോസ്റ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും​ മോറിസണ്‍ വ്യക്തമാക്കി.

രാജ്യത്തിന്‍റെ പ്രതിരോധ വകുപ്പ്​ മന്ത്രി ലിന്‍ഡ റെയ്​നോല്‍ഡ്​സിന്‍റെ ഓഫിസില്‍ വെച്ച്‌​ 2019ല്‍​ പീഡനം നടന്നുവെന്നാണ്​ യുവതി ആരോപിക്കുന്നത്​. യോഗമുണ്ടെന്ന്​ അറിയിച്ച്‌​ വിളിച്ചു വരുത്തിയാണ്​ പ്രധാനമന്ത്രി മോറിസണിന്‍റെ ലിബറല്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തി​ പീഡിപ്പിച്ചത്​. ഇതേക്കുറിച്ച്‌​ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ​െപാലീസിനോട​ും പ്രതിരോധ മന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ജീവനക്കാരോടും പറഞ്ഞിരുന്ന​​ുവെന്നും യുവതി പറഞ്ഞു.

ജോലിയെ കുറിച്ചോര്‍ത്ത്​​ പൊലീസില്‍ പരാതി നല്‍കാന്‍ യുവതി മടിക്കുകയായിരുന്നു. യുവതി പീഡനത്തെ കുറിച്ച്‌​ അറിയിച്ചിരുന്നെന്നും പരാതി നല്‍കുന്നി​െല്ലന്ന്​ അവര്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ വര്‍ഷം യുവതി തന്നോട്​ പരാതി പറഞ്ഞതായി റെയ്​നോല്‍ഡ്​സും വ്യക്തമാക്കി. എന്നാല്‍ പൊലീസില്‍ പരാതി​പ്പെടാതിരിക്കാന്‍ സമ്മര്‍ദ്ദം ചെല​ുത്തിയെന്ന ആരോപണം അവര്‍ നിഷേധിച്ചു.

ലിബറല്‍ പാര്‍ട്ടിക്കുള്ളില്‍ സ്ത്രീയോടുള്ള മോശമായ പെരുമാറ്റം സംബന്ധിച്ച്‌​ പരാതികള്‍ ഉയര്‍ന്നതോടെ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസണ്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്​.

Leave a Reply

Your email address will not be published. Required fields are marked *