റിയാദ്: സൗദിയില്‍ സുരക്ഷാ സൈനികര്‍ ചമഞ്ഞ് വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് കയറിയ നാലംഗ സംഘം പിടിയിലായിരിക്കുന്നു. വിദേശ തൊഴിലാളികലെ ആക്രമിക്കാനും പണം തട്ടിയെടുക്കാനും ഇവര്‍ ശ്രമിച്ചതായി അല്‍ജൗഫ് പൊലീസ് വക്താവ് കേണല്‍ യസീദ് അല്‍നോമസ് പറയുകയുണ്ടായി.
ഇരുപതിനടുത്ത് പ്രായമുള്ള നാല് സൗദി യുവാക്കളാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. പ്രതികളില്‍ ഒരാളുടെ കൈവശം ലഹരി ഗുളികകളും പോലീസ് കണ്ടെടുത്തു. ഇവര്‍ക്കെതിരായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കേണല്‍ യസീദ് അല്‍നോമസ് പറഞ്ഞു.
