തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരവകുപ്പുമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്.
മകന് ബിനീഷ് കോടിയേരി മയക്കുമരുന്നുകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിന് ശേഷം, മാസങ്ങള്‍ നീണ്ട മൗനത്തിന് ശേഷമാണ് കോടിയേരിയുടെ പ്രസ്താവന. സമകാലീന വിഷയങ്ങളില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന കോടിയേരി, ഇതെല്ലാം തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടി ബാക്കി പറയുമെന്നും സൂചിപ്പിച്ചു.
മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്ട്രോള് സെല്ലും എന്‍.ഐ.എയും ബംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്ത വ്യത്യസ്തകേസുകളില്‍ മകന് മകന് ബിനീഷ്കോടിയേരി ജയിലിലായതോടെ ഗത്യന്തരമില്ലാതെ കോടിയേരിയുടെ രാജി വാങ്ങുകയായിരുന്നു സി.പി.എം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു തവണ വിജയിച്ചവര്‍ മാറും. ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലര്‍ക്ക് ഇളവ് നല്‍കേണ്ടിവരും. ചിലമണ്ഡലങ്ങളില്‍ വിജയസാധ്യതയാകും പ്രധാനഘടകം. ാതിനാല്‍ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളും ഉള്‍പ്പെട്ട പുതിയ ടീമാണ് മത്സരരംഗത്തുണ്ടാവുകയെന്നും കോടിയേരിബാലകൃഷ്ണന് പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭാരതമല്ല, മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് സി.പിഎം ലക്ഷ്യം. കോണ്‍ഗ്രസുമായി സഹകരിക്കുന്നയിടത്തെല്ലാം ബി.ജെ.പിയെ തോല്പിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. കോണ്‍ഗ്രസിനെ തോല്പിക്കാന് സി.പി.എമ്മിനെ സഹായിക്കാമെന്നത് സംഘപരിവാറിന്റെ പ്രചാരവേലയാണെന്നും കോടിയേരി പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബി.ജെ.പിക്ക് അവരെ വിലക്കെടുക്കാനാവും. സംസ്ഥാനത്ത് സി.പി.എമ്മിനെ എങ്ങിനെയും തകര്‍ക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. പശ്ചിമബംഗാളിലും ത്രിപുരയിലും സി.പി.എം ക്ഷീണിച്ചപ്പോഴാണ് ബി.ജെ.പി.ക്ക് മുന്നേറാനായതെന്ന് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കണമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
