പ്രഖ്യാപനമായി; സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
കേന്ദ്ര തിരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ സുനില്‍ അറോറ ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു. രൂപദീപക് മിശ്ര ഐ പി എസ് ആയിരിക്കും കേരളത്തിലെ പോലീസ് നിരീക്ഷകന്‍. പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ട് ദിവസത്തിനകം തീരുമാനിക്കും. വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ നീട്ടിയിട്ടുണ്ട്.

പത്രിക നല്‍കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേര്‍ മാത്രമേ പാടുള്ളൂ. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേര്‍ മാത്രം. പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കേരളത്തില്‍ 40,771 പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കും. റോഡ് ഷോക്ക് നിയന്ത്രണങ്ങളോടെ അനുമതിയുണ്ട്. ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാവുന്ന തുക 30.8 ലക്ഷം രൂപയാണ്. 80 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *