എല്‍.ജി.എസ് ഉദ്യോഗാര്‍ഥികള്‍ സമരം പിന്‍വലിച്ചു; സി.പി.ഒ സമരം തുടരും

തിരുവനന്തപുരം: എല്‍.ജി.എസ് ഉദ്യോഗാര്‍ഥികള്‍ 36 ദിവസത്തെ സമരം പിന്‍വലിച്ചു. മന്ത്രി എ.കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ഏതാനും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയാണെന്ന് എല്‍.ജി.എസ് ഉദ്യോഗാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതിയോടെ നടപ്പാക്കാമെന്ന് മന്ത്രി അറിയിച്ചതായും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.

അതേസമയം, രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാല്‍ തങ്ങള്‍ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് സി.പി.ഒ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. ഉന്നയിച്ച വിഷയങ്ങല്‍ ന്യായമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി അറിയിച്ചതായും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞതായും സി.പി.ഒ റാങ്ക് ജേതാക്കളെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു.

സെ​​​ക്ര​േ​ട്ട​റി​യ​റ്റ്​ ന​ട​യി​ല്‍ സ​മ​രം ചെയ്തിരുന്ന എ​ല്‍.​ജി.​എ​സ്, സി.​പി.​ഒ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ്​ മ​ന്ത്രി എ.​കെ. ബാ​ല​ന്‍ ച​ര്‍​ച്ച​ക്ക്​ വി​ളിച്ചത്. ആ​ദ്യ​ഘ​ട്ടം മു​​ത​ലേ മ​ന്ത്രി​ത​ല ച​ര്‍​ച്ച​ക്ക്​ വി​മു​ഖ​ത കാ​ട്ടി​യ സ​ര്‍​ക്കാ​ര്‍ പ്ര​ക്ഷോ​ഭം ജ​ന​ശ്ര​ദ്ധ നേ​ടു​ക​യും ജ​ന​കീ​യ​മാ​വു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ ച​ര്‍​ച്ച​ക്ക്​ സ​ന്ന​ദ്ധ​മാ​യത്. മാ​ര്‍​ച്ച്‌​ ര​ണ്ടി​ന് സി.​പി.​ഒ റാ​ങ്ക്​ ലി​സ്​​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​ കേ​സ്​ കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *