പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവുമായ സാലഹുദ്ധീന്‍ വഴിക്കടവ് പോലീസ് പിടിയില്‍

വഴിക്കടവ് : പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സാലഹുദ്ധീന്‍ വഴിക്കടവ് പോലീസ് പിടിയില്‍. പതിമൂന്നു കൊല്ലമായി ഒളിവില്‍ കഴിയുകയായിരുന്നു . തിരുവനന്തപുരം കരക്ക മണ്ഡപത്തിന് അടുത്ത് വ്യാജ വിലാസത്തില്‍ ഒളിവില്‍ കഴിയവെ ആണ് പോലീസ് പിടിയില്‍ അയത്.

ഇന്‍ഷുറന്‍സ് കമ്ബനികളില്‍ നിന്നും ടോട്ടല്‍ ലോസ് ആയ കാറുകള്‍ എടുത്ത് അതേ നമ്ബറിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്ബര്‍ മാറ്റി മാര്‍ക്കറ്റ് വിലക്ക് വില്‍പ്പന നടത്തുകയാണ് ഇവരുടെ മോഷണ രീതി.

പതിനഞ്ചു വര്‍ഷം മുമ്ബ് നിലമ്ബൂരില്‍ പൂക്കോട്ടും പാടത്ത് രണ്ടാം വിവാഹം കഴിച്ച്‌ താമസിച്ച്‌ വരവെ മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളില്‍ നിന്നായി ഇരുപതോളം കാറുകളാണ് ഇത്തരത്തില്‍ മോഷ്ടിച്ച്‌ കടത്തിയിരുന്നത് .കൂട്ടാളി ബാംഗ്ലൂര്‍ലെ കുപ്രസിദ്ധനായ വാഹന മോഷ്ടാവ് കരീം ബായിയും സംഘവുമാണ് വാഹനങ്ങള്‍ മോഷ്ടിച്ച്‌ സലാഹ് ന് എത്തിച്ച്‌ കൊടുത്തിരുന്നത് .

മഞ്ചേരി തുറക്കലിലെ തൃശ്ശൂര്‍ സ്വദേശിയുടെ വര്‍ക്ക്ഷോപ്പിലാണ് തരം മാറ്റല്‍ ജോലി ചെയ്തിരുന്നത് .കണ്ണൂരിലെ ഒരു പോലീസ് ഓഫീസര്‍ കാറപകടത്തില്‍ മരണപ്പെട്ട കേസിലെ മാരുതി 800 കാര്‍ ടോട്ടല്‍ ലോസില്‍ എടുത്ത സലാഹ് വഴിക്കടവില്‍ നിന്ന് മോഷ്ടിച്ച റിട്ടയേഡ് Si യുടെ മാരുതി 800 കാറില്‍ നമ്ബര്‍ മാറ്റി വില്‍പ്പന നടത്തുകയാരുന്നു.

കൂടാതെ താമരശ്ശേരി യില്‍ സി. ഐ ആയിരുന്ന തിരുവനന്തപുരം സ്വദേശി യുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ടാറ്റാ ഇന്‍ഡിക്ക കാര്‍ നമ്ബര്‍ മാറ്റി നിലമ്ബൂരില്‍ ഉപയോഗിച്ച്‌ വരുന്നതിനിടയിലാണ് പോലീസ് പിടിയിലായ്.

കോഴിക്കോട് ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോര്‍ട്ട് തരപ്പെടുത്തി ഗള്‍ഫ് ലേക്ക് കടക്കുകയായിരുന്നു പ്രതി . ഗള്‍ഫില്‍ നിന്നും തിരികെ നാട്ടില്‍ വന്നു ഒളിവില്‍ പോവുകയായിരുന്നു. നിലമ്ബൂര്‍ കോടതി യില്‍ കേസന് ഹാജരാകാതെ ആയതോട് കുടി സലാഹുദിനെ കോടതി പിടികിട്ടാപുളി ആയി പ്രഖ്യാപിച്ചു.

കേരളത്തിന്റെ ഒട്ടു മിക്ക ജില്ലയിലും, തമിഴ്നാട്ടിലും കേസുകള്‍ നിലവില്‍ ഉള്ളത് കൊണ്ട് മലപ്പുറം ജില്ലാ പോലീസ് മേധവി സുജിത് ദാസ്. എസ്, ഐ. പി. എസ് ന്റെ നിര്‍ദേശപ്രകാരം നിലമ്ബൂര്‍ ഡി.വൈ. എസ്. പി. ബെന്നി. വി. വി യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം നടത്തവെ വഴിക്കടവ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജീവ്‌ കുമാര്‍. കെ പ്രതിയെ തന്ത്രപരമായി തിരുവനന്തപുരം കരക്കമണ്ഡപത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്.

എസ്. ഐ ജയകൃഷ്ണന്‍. പി , സിബിച്ചന്‍. പി. ജെ , എസ്. സി. പി. ഒ സുനു നൈനാന്‍, ഷെരീഫ്, സി. പി. ഒ റിയാസ് അലി, ഉണ്ണികൃഷ്ണന്‍ കൈപിനി, പ്രശാന്ത് കുമാര്‍. എസ്. എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കി മഞ്ചേരി ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *