ര​തീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കെ​ട്ടി​ത്തൂ​ക്കി; ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍

മ​ന്‍​സൂ​ര്‍ കൊ​ല​ക്കേ​സി​ലെ പ്ര​തി കൂ​ലോ​ത്ത് ര​തീ​ഷി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍. ര​തീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്ന് സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു. ‌

ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ര​തീ​ഷ് ഒ​രു നേ​താ​വി​നെ ഭ​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. ആ ​നേ​താ​വി​ന്‍റെ പേ​ര് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

മ​റ്റ് പ്ര​തി​ക​ള്‍ മ​ര്‍​ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടാം പ്ര​തി ബോ​ധ​ര​ഹി​ത​നാ​യി വീ​ണു. ഇ​തോ​ടെ മ​റ്റു പ്ര​തി​ക​ള്‍ ര​തീ​ഷി​നെ കെ​ട്ടി തൂ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​താ​ണ് ഞ​ങ്ങ​ള്‍​ക്ക് കി​ട്ടി​യ വി​വ​രം. ​പാ​ര്‍​ട്ടി ഗ്രാ​മ​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച വ്യ​ക്ത​മാ​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *