പ്രതിവിധിയാണാവശ്യം, പൊള്ളയായ വാഗ്​ദാനങ്ങളല്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധത്തിലെ കേ​ന്ദ്രസര്‍ക്കാറിന്‍റെ പോരായ്​മകള്‍ക്കെതിരെ വീണ്ടും കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കോവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തില്‍ അത്​ തടയാനുള്ള പ്രതിവിധിയാണാവശ്യമെന്നും പൊള്ളയായ വാഗ്​ദാനങ്ങളല്ലെന്നും രാഹുല്‍ ട്വീറ്റ്​ ചെയ്​തു. രാജ്യത്തെ കോവിഡ്​ പ്രതിദിന വര്‍ധന മൂന്ന്​ ലക്ഷവും കടന്ന്​ കുതിക്കുന്നതിനിടെയാണ്​ വിമര്‍ശനം.

ഞാന്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്‍റീനിലാണ്​. പക്ഷേ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോവിഡ്​ ദുരന്തത്തിന്‍റെ കഥകളാണ്​ കേള്‍ക്കുന്നത്​. ഇന്ത്യക്ക്​ മുന്നില്‍ കോവിഡ്​ പ്രതിസന്ധി മാത്രമല്ല ഇപ്പോഴുള്ളത്​. ഇതി​െനാപ്പം സര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ കൂടി പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. കോവിഡ്​ പ്രതിസന്ധിയില്‍ പ്രതിവിധിയാണാവശ്യം അല്ലാതെ പൊള്ളയായ വാഗ്​ദാനങ്ങളല്ലെന്ന്​ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്​ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഓക്​സിജനും, ആശുപത്രിക്കളില്‍ കിടക്കകളും മറ്റ്​ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന്​ അറിയിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *