അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമായി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തും,​ പ്രായപൂര്‍ത്തിയായ ശേഷം ലൈംഗികപീഡനം,​ ബെയ്‌ലിക്കെതിരെ ആരോപണവുമായി വിദ്യാര്‍ത്ഥിനികള്‍

അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്തിനെക്കുറിച്ചുള്ള ജീവചരിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്.. ജീവിച്ചിരുന്നപ്പോള്‍ പുസ്തകങ്ങളിലൂടെ അമേരിക്കയെ പ്രകോപിപ്പിച്ച ഫിലിപ്പ് റോത്തിനെ മരണത്തിന് ശേഷം വിവാദനായകനാക്കിയത് സ്ത്രീ സൗഹൃദങ്ങളും പ്രണയങ്ങളും അദ്ദേഹത്തിന്റെ ,​സ്ത്രീ വിരുദ്ധതയുമാണ്. ബ്ലാക്ക് ബെയ്‌ലിയാണ് ഫിലിപ്പ് റോത്തിന്റെ ജീവചരിത്രം രചിച്ചത്. പുറത്തിറങ്ങി ആഴ്ചകള്‍ക്കകം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ പുസ്തകം ഇടം നേടുകയും ചെയ്തു..

എന്നാല്‍ ഇപ്പോള്‍ പുസ്തകത്തിന്റെ വിപണനവും വിതരണവും അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് അമേരിക്കന്‍ പ്രസാധകരായ ഡബ്ല്യൂ ഡബ്ല്യൂ നോര്‍ട്ടന്‍.. കാരണം ഫിലിപ്പ് റോത്തല്ല,​ ജീവചരിത്രകാരന്‍ ബ്ലേക്ക് ബെയ്‌ലിയാണ്. ബ്ലേക്ക് ബെയ്‌ലിക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളാണ് പ്രസാഝകരുടെ കടുത്ത തീരുമാനത്തിന് ഇടയാക്കിയത്.. ബ്രിട്ടനിലെ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് സംഭവത്തെക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരും സമാന തീരുമാനം അംഗീകരിച്ചാല്‍ ബെയ്ലിയുടെ പുസ്തകം കിട്ടാക്കനിയാകും.

1990 കളില്‍ ന്യൂ ഓര്‍ലിയന്‍സില്‍ ലഷര്‍ മിഡില്‍ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു ബ്ലേക്ക് ബെയ്‌ലി. അക്കാലത്ത് അദ്ദേഹം പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിനികളാണ് ഇപ്പോള്‍ എഴുത്തുകാരനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സുഹൃത്തും വഴികാട്ടിയുമായി ചമഞ്ഞ് അടുപ്പം സ്ഥാപിച്ചായിരുന്നു ലൈംഗിക ചൂഷണമെന്നും അവര്‍ വെളിപ്പെടുത്തുന്നു. സ്‌കൂള്‍ കാലം മുതലേ പെണ്‍കുട്ടികളുമായി അടുപ്പം തുടങ്ങി കൗമാരത്തിനു ശേഷം ആ ബന്ധം തുടരുകയും ബിരുദകാലത്തിനശേഷം പെണ്‍കുട്ടികളെ തന്റെ ഇഷ്ടങ്ങള്‍ക്കു വിധേയമാക്കുകയുമായിരുന്നു ബെയ്ലിയുടെ രീതി. തനിക്ക് 22 വയസ്സുള്ളപ്പോള്‍ ബെയ്ലി തന്നെ പീഡിപ്പിച്ചതായി ആരോപിച്ച്‌ അദ്ദേഹത്തിന്റെ മുന്‍ വിദ്യാര്‍ത്ഥി ഈവ് ക്രഫോര്‍ഡ് പെയ്റ്റന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.

ബെയ്ലിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ വര്‍ഷങ്ങളായി പലരും സംസാരിക്കാറുണ്ട്. എന്നാല്‍ അവര്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഇരകള്‍ എന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. അതിനാല്‍ ഇക്കാര്യം അധികമാരും അറിഞ്ഞിരുന്നുമില്ല..

വി ചിത്രവും വിദഗ്ദ്ധവുമായിരുന്നു അദ്ധ്യാപകന്‍ എന്ന നിലയില്‍ ബെയ്‌ലിയുടെ രീതി. സ്‌കൂള്‍

ക്ലാസ്സുകളിലായിരുന്നപ്പോള്‍ അദ്ദേഹം ഒരിക്കലും മോശമായി പെരുമാറിയിട്ടേയില്ല. എന്നാല്‍ അശ്ലീല പരാമര്‍ശങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അതിനായി അദ്ദേഹം ഉപയോഗപ്പെടുത്തി. പതിവിലും കൂടുതല്‍ നീണ്ടുനില്‍ക്കുമായിരുന്നു അദ്ദേഹത്തിന്റെ ആലിംഗനങ്ങള്‍. ക്രമേണ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രഹസ്യങ്ങള്‍ പോലും പറയാന്‍ കഴിയുന്ന

ആളായി അദ്ദേഹം മാറും. ഇതിനുശേഷമായിരുന്നു ലൈംഗിക ചൂഷണം ഈവ് പറയുന്നു.

എന്നാല്‍ ബെയ്ലിയുടെ വക്താവ് ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ്. അദ്ദേഹം അദ്ധ്യാപകനായിരുന്നപ്പോള്‍ ഒരു കുട്ടിയും പരാതി പറഞ്ഞിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെയും നിലപാട്. എന്നാല്‍ ആരോപണങ്ങള്‍ വ്യാപകമായതോടെ ബെയ്ലിയുടെ ലിറ്റററി ഏജന്‍സി സ്റ്റോറി ഫാക്ടറി അദ്ദേഹവുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *