തെരഞ്ഞെടുപ്പ്​ ചെലവ്​: കെ. സുരേന്ദ്രന്‍ മുന്നില്‍, ചന്ദ്രശേഖരനും ലത്തീഫിനും പാര്‍ട്ടി ഫണ്ടില്ല

നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടൂതല്‍ തുക ചെലവഴിച്ചത്​ കെ. സുരേന്ദ്രന്‍. നിശ്ശബ്​ദ പ്രചാരണമാണ്​ മഞ്ചേശ്വരത്ത്​ ബി.ജെ.പി നടത്തിയതെങ്കിലും മറ്റ്​ അഞ്ചു മണ്ഡലങ്ങളിലെ വിജയിച്ച സ്​ഥാനാര്‍ഥികളേക്കാളും ജില്ലയിലെ മറ്റ്​ ബി.ജെ.പി സ്​ഥാനാര്‍ഥികളേക്കാളും കൂടുതലാണ്​ സുരേന്ദ്ര​െന്‍റ ചെലവ്​. ​

ചുവരെഴുത്ത്, പോസ്​റ്റര്‍ പ്രചാരണം, മൈക്ക്​ അനൗണ്‍സ്​മെന്‍റ്​ എന്നിവ കെ. സുരേന്ദ്രനുവേണ്ടി മഞ്ചേശ്വരത്ത്​ ഉണ്ടായിരുന്നില്ല. വീടുകള്‍ ​ േകന്ദ്രീകരിച്ച്‌​ സ്​ക്വാഡ്​ പ്രവര്‍ത്തനമാണ്​ ഏറെയും നടന്നത്​. എന്നിട്ടും 23,75,445 രൂപയാണ്​ സുരേന്ദ്രന്‍ ചെലവഴിച്ചത്​. സുന്ദരയുടെ സ്​ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ നല്‍കിയതായി പറയുന്ന രണ്ടര ലക്ഷം ഇതിനു പുറത്താണ്​. തെരഞ്ഞെടുപ്പ് കമീഷന് സുരേന്ദ്രന്‍ നല്‍കിയ കണക്കാണിത്​.

കാസര്‍കോട് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി സ്​ഥാനാര്‍ഥി അഡ്വ. കെ. ശ്രീകാന്ത്​ 18,34,128 രൂപയാണ്​ ചെലവഴിച്ചത്​. ഇതില്‍ 15 ലക്ഷം രൂപയാണ്​ പാര്‍ട്ടി നല്‍കിയത്​. കാസര്‍കോടും മഞ്ചേശ്വരവും 15 ലക്ഷം വീതമാണ്​ ബി.ജെ.പി സംസ്​ഥാന കമ്മിറ്റി നല്‍കിയത്​. ഉദുമയില്‍ 10 ലക്ഷം രൂപയാണ്​ സ്​ഥാനാര്‍ഥി എ. വേലായുധന്​ നല്‍കിയത്​. വേലായുധന്‍ 10,40,866 രൂപ ചെലവഴിച്ചു.

കാഞ്ഞങ്ങാട്​ മണ്ഡലത്തില്‍ ബി.ജെ.പി സ്​ഥാനാര്‍ഥി എം. ബല്‍രാജിന്​ ഏഴുലക്ഷമാണ്​ ബി.ജെ.പി നല്‍കിയത്​. 7,15,317 രൂപയാണ് ബല്‍രാജി​െന്‍റ ചെലവ്. തൃക്കരിപ്പൂരിലെ ബി.ജെ.പി സ്​ഥാനാര്‍ഥിക്ക്​ പാര്‍ട്ടി നല്‍കിയത്​​ 6,35,500 രൂപയാണ്​. ടി.വി. ഷിബിനായിരുന്നു സ്​ഥാനാര്‍ഥി. ഒരു സ്​ഥാനാര്‍ഥിക്ക്​ ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപയാണ്.

മറ്റ്​ സ്​ഥാനാര്‍ഥികളുടെ ചെലവ്​: ഉദുമയില്‍ എല്‍.ഡി.എഫി​െന്‍റ സി.എച്ച്‌. കുഞ്ഞമ്ബു 22,51,984.98 രൂപ ചെലവഴിച്ചു. തൃക്കരിപ്പൂരില്‍ എം. രാജഗോപാലന്‍ 21,63,514 രൂപ, കാസര്‍കോട്​ എന്‍.എ. നെല്ലിക്കുന്ന് 19,52,617 രൂപ, മഞ്ചേശ്വരത്തെ യു.ഡി.എഫ്​ സ്​ഥാനാര്‍ഥി എ.കെ.എം. അഷറഫ് 18,85,750 രൂപ, തൃക്കരിപ്പൂരില്‍ യു.ഡി.എഫി​െന്‍റ എം.പി. ജോസഫ് 20,74,738 രൂപ​.

മഞ്ചേശ്വരത്ത്​ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്‍ 10,71,891 രൂപയും കാസര്‍കോട്​ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി പി.എ. ലത്തീഫ് ആറ് ലക്ഷം രൂപയും ഉദുമയില്‍ യു.ഡി.എഫി​െന്‍റ ബാലകൃഷ്ണന്‍ പെരിയ 17,62,977 രൂപയും ചെലവഴിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇ. ചന്ദ്രശേഖരന്‍ 9,28,405 രൂപയാണ്​ ചെലവഴിച്ചത്​. പാര്‍ട്ടി നല്‍കിയ 8.5 ലക്ഷം രൂപയും സംഭാവനയായി ലഭിച്ച 3,08,753.68 രൂപയും കൊണ്ടാണ് പി.വി. സുരേഷ് മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *