പെണ്‍കുട്ടികളെ പുരുഷ സുഹൃത്തുക്കള്‍ക്ക് മുന്നിലിട്ട് മാനഭംഗപ്പെടുത്തി

ന്യൂഡല്‍ഹി: ഔട്ടര്‍ ഡല്‍ഹിയിലെ അമന്‍ വിഹാറില്‍ രണ്ടു പെണ്‍കുട്ടികളെ പുരുഷ സുഹൃത്തുക്കളുടെ മുന്നില്‍ കൂട്ടബലാല്‍സംഗം ചെയ്തു. 18,17 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ നാലു പേരാണ് ഇന്നലെ രാത്രി പീഡിപ്പിച്ചത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെ മര്‍ദിച്ചവശരാക്കിയ ശേഷമായിരുന്നു പീഡനം. നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍കൂടി സംഘത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു. രാത്രി എട്ടരയോടെ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു പെണ്‍കുട്ടികള്‍. മെട്രോ സ്റ്റേഷന് സമീപത്തു നിന്നായിരുന്നു പീഡനം. യുവാക്കളെ മരത്തില്‍ കെട്ടിയിട്ട ശേഷം പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. പരാതിപ്പെട്ടാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. പ്രതികള്‍ പോയ ശേഷമെത്തിയ പൊലീസ് പട്രോള്‍ സംഘത്തോടാണിവര്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ മാനഭംഗം സ്ഥിരീകരിച്ചു. സ്റ്റേഷന് സമീപത്തെ തെരുവിലുള്ള പ്രതികള്‍ മുന്‍പും ബലാല്‍സംഗ കേസില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *