20 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് രണ്ട് വര്‍ഷത്തോളം; മൂന്നു പേര്‍ പിടിയില്‍

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 വയസുകാരിയെ ഒന്നിലധികം തവണ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്‌. ആദ്യത്തെ സംഭവം നടന്നത് 2019 ഏപ്രിലിലാണ്.

കുറ്റവാളികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി 2019 മെയ് മാസത്തില്‍ അല്‍വാറിലെ മലഖേര പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിനോ നടപടിയെടുക്കുന്നതിനോ പോലീസ് പരാജയപ്പെട്ടു.

രണ്ട് വര്‍ഷത്തിനിടെ നിരവധി തവണയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്താണ് പീഡനം നടത്തിയിരുന്നത്.

2021 ജൂണ്‍ 25 ന് ഗൗതം സൈനി എന്നയാള്‍ പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വീഡിയോ അയയ്ക്കുകയും അത് അവളുടെ കുടുംബാംഗങ്ങള്‍ക്ക് അയക്കേണ്ടെങ്കില്‍ അയാളെ കാണാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം സൈനി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പുറത്തുവിട്ടു. തുടര്‍ന്ന് ജൂണ്‍ 28ന് യുവതി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

2019 ഏപ്രിലില്‍ 20 വയസുകാരിയായ വിദ്യാര്‍ത്ഥി കോളേജില്‍ പരീക്ഷ എഴുതാന്‍ പോയപ്പോഴാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *