ദില്ലി: ലോകത്തെ അതിവേഗം വളരുന്ന സാമ്ബത്തിക ശക്തിയായി മാറി ഭാരതം. അയല്‍രാജ്യങ്ങള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും ഇന്ത്യ ശക്തിയോടെ മുന്നോട്ട് കുതിയ്‌ക്കുകയാണ്.
2021-22 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ 8.7 ശതമാനം വളര്‍ച്ചാ നിരക്കാണ് ഉണ്ടായിരിക്കുന്നത്.
2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനമായിരുന്നു.നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ചൈനയ്‌ക്ക് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 8.1 ശതമാനം മാത്രമാണ് ജിഡിപി വളര്‍ച്ച നേടാനായത്.
ബ്രിട്ടനാണ് സാമ്ബത്തിക വളര്‍ച്ചയില്‍ മൂന്നാമത്, 7.4 ശതമാനമാണ് ബ്രിട്ടനുള്ളത്. ഫ്രാന്‍സ് ഏഴ് ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തി നാലാമതെത്തി. അമേരിക്ക 5.7 ശതമാനം ജിഡിപി വളര്‍ച്ചയുമായി അഞ്ചാമതുമുണ്ട്. ജര്‍മ്മനി 2.8 ശതമാനം, ജപ്പാന്‍ 1.6 ശതമാനം.
ഇന്ത്യ കോവിഡ് മഹാമാരിയെ നേരിട്ട രീതി എത്രത്തോളം മികച്ചതാണെന്നതിന്റെ ശക്തമായ തെളിവാണ് ജിഡിപിയിലെ ഈ വളര്‍ച്ചാ നിരക്ക്. ഒമിക്രോണും യുക്രെയ്ന്‍-റഷ്യ യുദ്ധവും ആഗോള തലത്തില്‍ സൃഷ്ടിച്ച പ്രതിസന്ധി ഇന്ത്യയേയും ചെറിയ തോതില്‍ ബാധിച്ചെങ്കിലും ജിഡിപി നിരക്ക് സാമ്ബത്തിക വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതലായിരുന്നു.
