‘അവനവന്റെ കഞ്ഞിയില്‍ തന്നെയാണ് സ്വയം പൂഴി വാരിയിടുന്നത്’; മാധ്യമങ്ങളെ പരിഹസിച്ച്‌ കെടി ജലീല്‍

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പേരില്‍ വാര്‍ത്ത നല്‍കിയ മലയാളത്തിലെ മാധ്യമങ്ങളെ പരിഹസിച്ച്‌ മുന്‍ മന്ത്രി കെ ടി ജലീല്‍ രംഗത്ത്.

യു എ ഇയില്‍ നിരോധനം ഭയന്ന് ഗള്‍ഫ് ഭരണാധികാരികളെ കുറിച്ച്‌ സംഘികള്‍ രചിച്ച കഥക്കും തിരക്കഥക്കും പശ്ചാതല സംഗീതം നല്‍കി കള്ളവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും മലയാള പത്രങ്ങളും ചാനലുകളും നിര്‍ത്തിയത്രെ എന്നാണ് പരിഹാസമായി കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കമ്മ്യൂണിസ്റ്റ് വിരുദ്ധതയും മനസ്സിലെ വര്‍ഗീയ വിഷവും തീര്‍ത്ത ഉന്‍മാദത്തില്‍ കോട്ടിട്ട് അട്ടഹസിക്കുമ്ബോള്‍ ഓര്‍ത്തില്ല അവനവന്റെ കഞ്ഞിയില്‍ തന്നെയാണ് സ്വയം പൂഴി വാരിയിടുന്നതെന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ ടി ജലീലിന്റെ വാക്കുകളിലേക്ക്…

യു എ ഇയില്‍ നിരോധനം ഭയന്ന് ഗള്‍ഫ് ഭരണാധികാരികളെ കുറിച്ച്‌ സംഘികള്‍ രചിച്ച കഥക്കും തിരക്കഥക്കും പശ്ചാതല സംഗീതം നല്‍കി കള്ളവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും മലയാള പത്രങ്ങളും ചാനലുകളും നിര്‍ത്തിയത്രെ!.

ഇസ്ലാമിക് ഹിസ്റ്ററി പഠിച്ച വിവരമില്ലാത്ത യു എ ഇക്കാര്‍ കണ്ണുരുട്ടിയപ്പോഴേക്ക് ഏഷ്യാനെറ്റും ഏഷ്യാനെറ്റിലെ അല്‍പ്പന്‍മാരുടെ അവതാരക തലതൊട്ടപ്പനും ദുബായിയില്‍ ചിലരുടെ കാലില്‍ വീണ് മെഴുകിയെന്നും കരക്കമ്ബിയുണ്ട്.

കമ്മ്യൂണിസ്റ്റ് വിരുദ്ധതയും മനസ്സിലെ വര്‍ഗീയ വിഷവും തീര്‍ത്ത ഉന്‍മാദത്തില്‍ കോട്ടിട്ട് അട്ടഹസിക്കുമ്ബോള്‍ ഓര്‍ത്തില്ല അവനവന്റെ കഞ്ഞിയില്‍ തന്നെയാണ് സ്വയം പൂഴി വാരിയിടുന്നതെന്ന്- കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *