വളപട്ടണത്ത് ഹോസ്റ്റല്‍ പാചകക്കാരന്റെ പീഡനത്തിന് കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായി; കൂടുതല്‍ പരാതികള്‍ കിട്ടിയെന്ന് പൊലീസ്; പലരും പുറത്തുപറയാതിരുന്നത് ഭയം കൊണ്ട്

കണ്ണൂര്‍: വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പീഡനക്കേസില്‍ പൊലീസിന് കൂടുതല്‍ പരാതികള്‍ ലഭിച്ചു.

ഹോസ്റ്റലിലെ അന്തേവാസികളായ പെണ്‍കുട്ടികളില്‍ മറ്റുചിലരെ കൂടി പാചകക്കാരന്‍ പീഡിപ്പിച്ചുവെന്നാണ് പൊലിസ് ഇന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.

പൊലീസ് അന്തേവാസികളായ പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ നിന്നും സഹപാഠിനികളില്‍ നിന്നും മൊഴിയെടുത്തപ്പോഴാണ് മറ്റുചില പെണ്‍കുട്ടികള്‍ കൂടി പീഡനത്തിനിരയായതായി മൊഴി നല്‍കിയത്. എന്നാല്‍ ഇവരില്‍ പലരും ഭയം കൊണ്ടാണ് ഇക്കാര്യം പുറത്തുപറയാത്തതെന്നായിരുന്നു വിശദീകരണം നല്‍കി.

കഴിഞ്ഞ വര്‍ഷമാണ് ഹോസ്റ്റലിലെ പാചകക്കാരനായ അഞ്ചരക്കണ്ടി പടുവിലായി സ്വദേശി വിജിത്തിനെ(35) പൊലിസ് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് കുട്ടികള്‍ കൗണ്‍സിലറോട് പീഡനവിവരം തുറന്നു പറഞ്ഞത്.

ഇതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. വളപട്ടണം പൊലിസ് പോക്സോ ചുമത്തിയാണ് പ്രതിയെ അഞ്ചരക്കണ്ടിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പതിനാലുവയസുള്ള രണ്ടു പെണ്‍കുട്ടികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെങ്കില്‍ കൂടുതല്‍ പേര്‍ പരാതിക്കാരായിയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

കഴിഞ്ഞ ദിവസം ബാലാവകാശകമ്മിഷന്‍ അധ്യക്ഷന്‍ അഡ്വ.കെ.വി മനോജ്കുമാര്‍ സര്‍ക്കാര്‍ നിയന്ത്രിത ഹോസ്റ്റല്‍ സന്ദര്‍ശിച്ച്‌ സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു.കുറ്റാരോപിതനായ ഹോസ്റ്റല്‍ കുക്കിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട്.പീഡനത്തിനിരയായ കുട്ടികളെ വിവരം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് പറഞ്ഞ് വിജിത്ത് ഭീഷണിപ്പെടുത്തിയതായും നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞതായി കുട്ടികള്‍ നല്‍കിയ മൊഴിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *