ഡല്‍ഹി: നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.
നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണമെന്നും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുര്‍ ശര്‍മ്മയെന്നും കോടതി പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി.
ഉദയ്പൂര്‍ കൊലപാതകത്തിന് കാരണവും നൂപുര്‍ ശര്‍മ്മയുടെ പരമാര്‍ശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകള്‍ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നൂപുര്‍ ശര്‍മ്മ സുപ്രിംകോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും നൂപുര്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു.
