ബ്രൂവറി കേസ്; വിജിലന്‍സ് കോടതിയുടെ തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

ബ്രൂവറി കേസില്‍ വിജിലന്‍സ് കോടതിയുടെ തീരുമാനം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ചൂണ്ടിക്കാണിച്ച അഴിമതി നിലനില്‍ക്കുമന്ന് കോടതി കണ്ടെത്തി. ഫയല്‍ പരിശോധിച്ചാല്‍ അഴിമതിക്ക് കൂട്ടുനിന്നവരെ തിരിച്ചറിയാന്‍ കഴിയും. അഴിമതിയുടെ സത്യം പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സാക്ഷിയായി ഇ പി ജയരാജന്‍ ഹാജരായില്ലെങ്കില്‍ എന്തുചെയ്യണമെന്ന് കോടതിക്ക് അറിയാം.

സ്പ്രിംഗ്ലര്‍ ഡേറ്റ ചോര്‍ച്ചയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ വില്‍പന വിവരങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. ആരോഗ്യ ഡേറ്റ ജനങ്ങളുടെ അനുമതിയില്ലാതെ വില്‍ക്കുകയായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ആക്രമണം ജനശ്രദ്ധ തിരിച്ചുവിടുവാനുളള അടവാണോ എന്ന് സംശയമുണ്ട്.

സംഭവം നടന്ന് അഞ്ച് മിനിറ്റിനുളളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും പറഞ്ഞു, ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന്. 24 മണിക്കൂറും പൊലീസിന്റെ സര്‍വൈലന്‍സ് ഉളള സ്ഥലമാണ് എകെജി സെന്റര്‍ അടക്കമുള്ള പ്രദേശം. പൊലീസ് എന്ത് ചെയ്യുകയായിരുന്നു. നട്ടാല്‍ കുരുക്കാത്ത നുണയാണ് സിപിഐഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *