വിമാനത്താവളങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യത

ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും മറ്റു നാല് സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലഭിച്ച 22 വിമാനത്താവളങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം കൂടാതെ ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലാണ് തീവ്രവാദി ആക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിമാനത്താവള സുരക്ഷാ വിഭാഗം എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികളോട് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിമാന കമ്ബനികള്‍ക്കും ഇതു സംബന്ധിച്ച് അറിയിപ്പും നല്‍കിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *