പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കില്ലെന്ന് അമേരിക്ക

ക്വലാലംപുര്‍: രണ്ടു വര്‍ഷം മുമ്പ് കാണാതായ എംഎച്ച് 370 മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൗറീഷ്യസ് തീരത്തുനിന്നാണ് ഇവ കണ്ടെത്തിയതെന്ന് മലേഷ്യ അറിയിച്ചു. 2014 മാര്‍ച്ചില്‍ 239 യാത്രക്കാരും ജീവനക്കാരുമായി മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നിന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലേക്ക് പോയ ബോയിംഗ് 777 വിമാനമാണ് കാണാതായത്.

കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് അധീനതയിലുള്ള റീ യൂണിയന്‍ ദ്വീപില്‍നിന്ന് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട് ടാന്‍സാനിയന്‍ തീരത്തെ പെംബ ദ്വീപില്‍ നിന്നും വിമാനഭാഗങ്ങള്‍ കണ്ടെത്തി. രണ്ടു വര്‍ഷത്തെ തെരച്ചിലിനു ശേഷമാണ് വിമാനഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. വിമാനത്തിന്റെ ചിറകിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അറിയിച്ചു.

ഇന്ത്യക്കാരുടെ പരാതി ഫലംകണ്ടില്ല; പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കില്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്ക. ഇതോടെ ലക്ഷകണക്കിന് ഇന്ത്യക്കാര്‍ ഓണ്‍ലൈനിലൂടെ നല്കിയ പരാതി വിഫലമായി. ഓണ്‍ലൈന്‍ പെറ്റീഷനിലൂടെ പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഇന്ത്യക്കാരുടെ ആവശ്യം അംഗീകരിക്കുക സാധ്യമല്ല. അത്തരമൊരു നീക്കത്തിനു പിന്തുണ നല്കാന്‍ സാധിക്കില്ല.

എന്നാല്‍, തീവ്രവാദത്തിനെതിരേ ഇന്ത്യ നടത്തുന്ന പോരാട്ടത്തിനും ഭീകരതയ്ക്കും എതിരേ സര്‍വ പിന്തുണയും നല്കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇന്ത്യ–പാക് ബന്ധം ഊഷ്മളമാക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബിയുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചിട്ടുണ്ട്. കാഷ്മീര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യാമെന്നാണ് അമേരിക്കയുടെ വിശ്വാസം.

തീവ്രവാദികളുടെ കൈയ്യെത്തും ദൂരത്തുനിന്ന് അണ്വായുധം പാക്കിസ്ഥാന്‍ അകറ്റി നിര്‍ത്തുമെന്നാണു വിശ്വാസിക്കുന്നതെന്നും കിര്‍ബി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *