നിലമ്ബൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: ഒരു മാസം മുമ്ബ്​ ഖത്തറിലെത്തിയ മലപ്പുറം നിലമ്ബൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന്​ നിര്യാതനായി. പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫര്‍ (53) ആണ്​ തിങ്കളാഴ്ച മരിച്ചത്​.

നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് ശേഷമാണ്​ ഒരു മാസം മുമ്ബ്​ ദോഹയിലെത്തിയത്​.

ഭാര്യ: മിനി. മക്കള്‍: മുഹമ്മദ് ഫായിസ്‌, മുഹമ്മദ് യാസിര്‍, മുഹമ്മദ് ഉവൈസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *