മന്ത്രി പുത്രന്‍ ജയിലില്‍ കിടന്നാല്‍ കര്‍ഷകരും ജയില്‍ മോചിതരാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലഖിംപുരില്‍ സമരക്കാരായ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയെ അനിശ്ചിതമായി ജയിലിലിടാനാവില്ലെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ വിധിപറയാനായി മാറ്റി.

ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയില്ലെങ്കില്‍ ജയിലില്‍ കഴിയുന്ന ഇരകളായ കര്‍ഷകര്‍ക്കും ജാമ്യം കിട്ടില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഒരു പ്രതിയുടെ പേരിലുള്ള കുറ്റം തെളിയിക്കപ്പെടുന്നതുവരെ അനന്തമായി ജയിലിലിടാനാവില്ലെന്നും ഇരു കക്ഷികളെയും സന്തുലിതമായി കൈകാര്യം ചെയ്യേണ്ട കേസാണിതെന്നും ബെഞ്ച് തുടര്‍ന്നു. ജാമ്യപേക്ഷയെ തങ്ങള്‍ എതിര്‍ക്കുകയാണെന്ന് യു.പി സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് സുപ്രീംകോടതി കേന്ദ്ര മന്ത്രിയുടെ മകന്റെ മോചനത്തെ കുറിച്ച്‌ സൂചന നല്‍കി കേസ് വിധിപറയാനായി മാറ്റിയത്.

സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആദ്യ ജാമ്യം റദ്ദാക്കിയാണ് കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനായ ആശിഷ് മിശ്രയെ വീണ്ടും ജയിലിലടച്ചത്.

Leave a Reply

Your email address will not be published. Required fields are marked *