ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത് തെറ്റ് തിരുത്തല്‍ നടപടിയുടെ ഭാഗമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ബോധ്യമായപ്പോള്‍ തന്നെ പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ തുടങ്ങിയിരുന്നു. അതിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. യുഡിഎഫ്, എന്‍ഡിഎ എന്നീ മുന്നണികളുടെ പ്രവര്‍ത്തനം പോലെയല്ല സിപിഎമ്മിന്റേത്. ക്രമരഹിതമായ ഒരു നടപടിയും പാര്‍ട്ടി അംഗീകരിക്കില്ല. മനുഷ്യരായാല്‍ പ്രവര്‍ത്തനങ്ങളില്‍ തെറ്റുണ്ടാകാം. തെറ്റുണ്ടായെങ്കില്‍ തിരുത്തുക എന്നതാണ് പാര്‍ട്ടി നയമെന്നും എസ്.രാമചന്ദ്രന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
