ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ കല്ലേറില്‍ പോലീസുകാരന് കൊല്ലപ്പെട്ടു. സ്പെഷല്‍ പോലീസ് ഓഫീസര്‍ ഹേമന്ത് കൗറാണ് കൊല്ലപ്പെട്ടത്. കത്വജില്ലയിലെ പിന്തര്‍ ചൗകിലായിരുന്നു സംഭവം. ഹേമന്ത് കൗറുമായി രണ്ടുപേര്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രതികള്‍ ഹേമന്തിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഹേമന്തിന് ഗുരുതര പരിക്കേറ്റു. രക്തത്തില്‍ കുളിച്ചുകിടന്ന ഹേമന്തിനെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
