ന്യൂഡല്‍ഹി: വാരാണസിയില്‍ തിക്കിലും തിരക്കിലും പെട്ട് 25 പേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കി. ആത്മീയ ആചാര്യന്‍ പരേതനായ ബാബ ജയ്ഗുരുദേവിന്റെ ജയന്തി പരിപാടിക്കിടെയാണ് ദാരുണ സംഭവം ഉണ്ടായത്. ഇതു സംബന്ധിച്ച് ജയ്ഗുരുദേവ് വിഭാഗം തലവനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജയന്തിക്ക് എത്തുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് ജയ്ഗുരുദേവ് വിഭാഗം തലവനായ പങ്കജ് മഹാരാജ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. യുപിയിലെ സമാജ്വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ സിംഗ് യാദവിനു ജയ്ഗുരുദേവ് വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. എന്നാല്‍ പങ്കജ് മഹാരാജിനെതിരെ മാത്രമാണ് നിലവില്‍ എഫ്‌ഐആര്‍ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതീക്ഷിച്ചിതലും ഏറെ ജനങ്ങള്‍ ചടങ്ങിനെത്തിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
