സയന്‍സ് ഡസ്‌ക്
2025 മെയ് 27-ന് ടെക്‌സാസിലെ സ്റ്റാര്‍ബേസില്‍ നിന്നുള്ള സ്പേസ്എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണം വിജയകരമായി ആരംഭിച്ചെങ്കിലും, പുന:പ്രവേശന സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് റോക്കറ്റ് അന്തരീക്ഷത്തില്‍ തകരുകയായിരുന്നു. ഇത് ഇലോണ്‍ മസ്‌കിന്റെ ചൊവ്വാ ദൗത്യത്തിന് വലിയ തിരിച്ചടിയായി.
400 അടി ഉയരമുള്ള ഈ റോക്കറ്റ്, സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ സിമുലേറ്ററുകള്‍ വിന്യസിക്കാനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലാന്‍ഡ് ചെയ്യാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, ഉപഗ്രഹങ്ങള്‍ വിന്യസിക്കാന്‍ വേണ്ടിയുള്ള ഡോര്‍ തുറക്കാന്‍ പരാജയപ്പെട്ടതോടെ ദൗത്യം തടസ്സപ്പെട്ടു. പുന:പ്രവേശന സമയത്ത് റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവെന്നും സൂപ്പര്‍ ഹെവി ബൂസ്റ്ററും വേര്‍പെടുന്നതിനുശേഷം പൊട്ടിത്തെളിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനുമുമ്പ് ജനുവരിയിലും മാര്‍ച്ചിലും നടന്ന രണ്ട് പരീക്ഷണങ്ങളും പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും, ബൂസ്റ്ററുകള്‍ വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, സ്റ്റാര്‍ഷിപ്പ് പ്രോഗ്രാമിന്റെ പുരോഗതിയില്‍ സ്പേസ്എക്‌സ് പ്രതീക്ഷ പുലര്‍ത്തി.
ഇലോണ്‍ മസ്‌ക് മുന്‍പ് പ്രഖ്യാപിച്ച പ്രകാരം, 2026-ല്‍ സ്റ്റാര്‍ഷിപ്പ് ചൊവ്വയിലേക്ക് ആദ്യമായി യാത്ര ചെയ്യാനാണ് പദ്ധതി. ഇതില്‍ ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോട്ട് ‘ഓപ്റ്റിമസ്’ ഉള്‍പ്പെടും. ഈ ദൗത്യങ്ങള്‍ വിജയകരമായി നടപ്പാക്കിയാല്‍, 2029-ഓടെ മനുഷ്യരെ ചൊവ്വയില്‍ എത്തിക്കാന്‍ സാധ്യതയുണ്ടെന്ന് മസ്‌ക് നേരതതെ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍പ് യുഎസ് ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ (DOGE) പ്രവര്‍ത്തിച്ച ശേഷം, മസ്‌ക് വീണ്ടും സ്പേസ്എക്‌സ് പ്രോഗ്രാമിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. ഡോഡ്ജ് പദ്ധതിയില്‍ നേരിട്ട പ്രതിസന്ധികള്‍ക്ക് ശേഷം, അദ്ദേഹം സ്റ്റാര്‍ഷിപ്പ് പ്രോഗ്രാമിന്റെ പുരോഗതിയില്‍ കൂടുതല്‍ ഊര്‍ജ്ജം പകരം.
സ്റ്റാര്‍ഷിപ്പ്, നാസയുടെ ആര്‍ടെമിസ് ചന്ദ്ര ദൗത്യത്തിനും മസ്‌കിന്റെ മാര്‍സ് ദൗത്യത്തിനും നിര്‍ണായകമാണ്. പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്ന ഈ റോക്കറ്റ്, ഭാവിയില്‍ മനുഷ്യരെ ചൊവ്വയിലെത്തിക്കാന്‍ പ്രധാന പങ്ക് വഹിക്കും.
