വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ യുവതി പിടിയിൽ

തൃശൂർ ചാവക്കാട് അരിമ്പൂർ തച്ചംപ്പിള്ളി തുപ്പേലി വീട്ടിൽ അനീഷയെ(27) ആണ് ചേർത്തല കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്.

വിമാന ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പലരിൽ നിന്ന് പണം കൈപ്പറ്റിയിരുന്നത്.

കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് വരുന്നതിനായി മൂന്ന് ടിക്കറ്റ് ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുറവൂർ മനക്കോടം സ്വദേശിയിൽ നിന്ന് 2,55000 രൂപ അക്കൗണ്ട് വഴി വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.

പ്രതിക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുത്തിയതോട് ഇൻസ്പെക്ടർ അജയമോഹൻ,എസ് ഐ രാജീവ്,സിവിൽ പോലീസ് ഓഫീസർമാരായ കിഷോർചന്ദ്,വിജേഷ്, വൈശാഖൻ,നിത്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *