കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. സംഭവത്തെ മനഃപൂര്‍വ്വം ആസൂത്രണം ചെയ്ത കൊലപാതകം എന്നാണ് കോടതി വിശേഷിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 71 വയസുകാരനായ ശോഭ്‌നാഥ് രാജേശ്വര്‍ ശുക്ലക്കെതിരെയാണ് വിധി വന്നിരിക്കുന്നത്. ജീവപര്യന്തം കഠിന തടവിന് പുറമേ 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2019 നവംബര്‍ 8 നാണ് മുംബൈയിലെ താനെ നഗരത്തിലെ വാഗലെ എസ്റ്റേറ്റ് പ്രദേശത്തെ വീട്ടില്‍ വച്ച് ശാരദ എന്ന സ്ത്രീ കൊല്ലപ്പെടുന്നത്.
