ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ തിരിച്ചെത്തിക്കാനുമുള്ള ട്രംപിന്റെ ആഹ്വാനത്തിനിടയിലും വടക്കൻ ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ. വടക്കൻ ഗാസയിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 11 പേർ കൊല്ലപ്പെട്ടു. ഇതേസമയം, വെടിനിർത്തലിന് യുഎസ് പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തുന്ന മധ്യസ്ഥശ്രമങ്ങൾ പുരോഗമിക്കുകയാണ്.
