സര്‍വകലാശാലകള്‍ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നു, വി സിമാര്‍ സംഘപരിവാര്‍ വേദികളില്‍ മുഖ്യ അതിഥികള്‍: എം.വി ഗോവിന്ദന്‍

സര്‍വകലാശാലകള്‍ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

വി സിമാര്‍ സംഘപരിവാര്‍ വേദികളില്‍ മുഖ്യ അതിഥികളാവുകയാണെന്ന് എം.വി ഗോവിന്ദന്‍ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന കുതിപ്പിലേക്ക് മുന്നേറുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.

വലിയ മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാവുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കലാലയങ്ങളില്‍ പതിനാറെണ്ണം കേരളത്തിലാണ്.
നീതി ആയോഗ് റിപ്പോര്‍ട്ടില്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിന് കേരളത്തിന് പ്രത്യേക പ്രശംസ ലഭിച്ചു. ഇത്തരം മുന്നേറ്റത്തെ തകര്‍ക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *