തദ്ദേശതെരഞ്ഞെടുപ്പ്:പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നത് ജനങ്ങളുടെ മാനിഫെസ്റ്റോയാകണം

നാട്ടുകാര്യം / പരദേശി

നമ്മുടെ നിത്യജീവിതത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് മനുഷ്യരാശിക്കു മാത്രമല്ല, ഈ ഭുമിയുടെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന കൊടിയ വിപത്തായി മാറിയിരിക്കുന്നു. കുട്ടികളേയും മുതിര്‍ന്നവരേയും പാവപ്പെട്ടവരേയും സമ്പന്നരേയും ഒരുപോലെ ബാധിക്കുന്നതാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്കിന്റെ സൂഷ്മപാര്‍ട്ടിക്കിള്‍ ശ്വാസകോശം വഴി ശരീരത്തിനകത്തേക്ക് ഇരച്ചുകയറി മനുഷ്യരാശിയെ തന്നെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കുന്ന മഹാമാരിയാണെന്നാണ് പഠനങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നത്.

അടുത്തിടെ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം മനുഷ്യസ്‌നേഹികളേയും പരിസ്ഥിതി സ്‌നേഹികളേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഒരോ വര്‍ഷവും പ്ലാസ്റ്റിക്ക് മൂലം ആരോഗ്യരംഗത്ത് 1.5 ട്രില്ല്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക്ക് ഉല്‍പാദനം തുടങ്ങിയ 1950 ലെ പോലെയല്ല, ഇന്ന്് അതിന്റെ ഉല്‍പാദനം 200 മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. 2060 തോടെ അത് മുന്നിരട്ടിയായി വര്‍ധിക്കുമെന്നാണ് കണക്കുകള്‍. അതില്‍ കൂടുതലും ഉപയോഗം കഴിഞ്ഞ് ഇഷ്ടപോലെ ഉപേക്ഷിക്കാവുന്ന കുപ്പികളും ഫാസ്റ്റ് ഫുഡ് പാക്കറ്റുകളുമാണ്.

കേരളം പ്ലാസ്റ്റിക്ക് ഭീഷണിയില്‍ ഒട്ടും പിന്നിലല്ല. മഴക്കാലത്ത് കൊച്ചിയിലെ കുടിവെളളത്തില്‍ പ്ലാസ്റ്റിക്ക് മൈക്രോ പാര്‍ടിക്കിളുകള്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തുകള്‍ തോറും ക്ലീന്‍ കേരള മിഷന്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്ക് അക്രമം തുടരുകയാണ്. പ്ലാസ്റ്റിക് പാര്‍ടിക്കിള്‍ ശ്വാസകോശം വഴി അകത്തേക്ക് ചെന്നാല്‍ ആസ്മ, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍.

അമിതലാഭകൊതിയുളള കോര്‍പ്പറേറ്റുകളും പെട്രോളിയം കമ്പനികളും ഒത്തുചേര്‍ന്നുളള വലിയൊരു കണ്ണിയാണ് പ്ലാസ്റ്റിക്ക് ഉല്‍പാദനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചില അന്താരാഷ്ട്രാ ഏജന്‍സികള്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പാദനം ഗണ്യമായി കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സൗദ്യഅറേബ്യ പോലുളള പെട്രോസ്‌റ്റേറ്റുകള്‍ അത്തരം കരാരുകളെ തകര്‍ക്കുകയാണ്.

ഒറ്റയടിക്ക് പ്ലാസ്റ്റിക്കില്ലാതാക്കുകയെന്നത് പ്രായോഗികമല്ല. എന്നാല്‍ കേരളത്തിലെ ചില തദ്ദേശസ്ഥാപനങ്ങള്‍ പ്ലാസ്റ്റിക്ക് ഇല്ലാതാക്കാന്‍ വേറിട്ട ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കൊച്ചി കോര്‍പ്പറേഷന് ഇക്കാര്യത്തില്‍ മാതൃകാപരമായ പദ്ധതികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. കേരളത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിനായി പല തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ശ്രദ്ധേയമാ പദ്ധതികളുമായി മുന്നോട്ടു വന്നിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ജനങ്ങളുടെ മാനിഫെസ്റ്റോയായി വരേണ്ടേ പൊതുവിഷയത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം ചെറുക്കുന്നതുകൂടിയാവേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *