30 വര്‍ഷത്തിന് ശേഷം ഏറ്റവും വലിയ വെളളപ്പൊക്കം; എല്ലാം പോയെന്ന് വിലപിച്ച് ഇന്ത്യയുടെ ‘അന്നശാലയിലെ’ കര്‍ഷകര്‍

പഞ്ചാബിലെ കൃഷിഭൂമി ഇത്തവണ കനത്ത പ്രളയത്തിലാഴ്ന്നിരിക്കുന്നു. ”എല്ലാം പോയി,” എന്നു കരയുകയാണ് കര്‍ഷകതര്‍. വയലുകള്‍ നിറയെ വെള്ളം. ധാന്യവും പരുത്തിയും ചിരകാലം കാത്തു വളര്‍ത്തിയ വിളകളും ഒഴുകിപ്പോയി. വീടിന്റെ ചുവരുകള്‍ വരെ വെള്ളത്തിലാഴ്ന്ന്ു. പശുക്കള്‍ മുഴുപട്ടിണിയലാണ്. വ്യാപകമായി കെട്ടിടങ്ങള്‍ പൊളിഞ്ഞു, കനത്ത മഴയുടെ ശബ്ദം മാത്രം നാലുവശവും.

ഗ്രാമങ്ങളിലെ വഴികള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. വൈദ്യുതി ദിവസങ്ങളായി അണഞ്ഞുതന്നെ. കിണറുകളില്‍ പോലും മലിനജലം. ആളുകള്‍ ആരുടെയൊക്കയൊ വീടുകളുടെ ടെറസിലോ സ്‌കൂള്‍ മുറ്റങ്ങളിലോ ഒത്തുചേര്‍ന്ന് രാത്രികള്‍ കഴിക്കുന്നു. ”മുപ്പത് വര്‍ഷത്തിനുശേഷമാണ് ഇത്രയും വലിയ ഈ വെള്ളപ്പൊക്കം,” എന്ന് മുതിര്‍ന്നവര്‍ പറയുന്നു.

മഴ തുടങ്ങിയപ്പോള്‍ ഇങ്ങനെയാകുയമെന്നൊന്നും ആദ്യം ആളുകള്‍ കരുതിയില്ല. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കനത്ത ഒഴുക്ക് വയലുകള്‍ മുഴുവന്‍ വിഴുങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേരാന്‍ ശ്രമിച്ചെങ്കിലും വെള്ളം റോഡുകളും പാലങ്ങളും തകര്‍ത്ത് ഗ്രാമങ്ങളെ ഒറ്റപ്പെടുത്തി. കുട്ടികള്‍ പേടിച്ചു കരഞ്ഞു, സ്ത്രീകള്‍ വെളളപ്പാച്ചില്‍ നോക്കി നിസ്സഹായരായി.

പഞ്ചാബിനെ ”ഇന്ത്യയുടെ അന്നശാല” എന്ന് വിളിക്കാറുണ്ട്. ആ അന്നശാലയുടെ നിലം തന്നെ ഇപ്പോള്‍ വെള്ളക്കടലായി. വയലുകള്‍ക്ക് ജീവന്‍ നല്‍കുന്ന നദികള്‍ തന്നെയാണ് ഇവിടെയിപ്പോള്‍ ജീവന്‍ കവര്‍ന്നത്. ‘ജീവിതം മുഴുവന്‍ കൃഷിക്കായി സമര്‍പ്പിച്ചു, ഇപ്പോള്‍ എല്ലാം പോയി,’ എന്ന് കര്‍കര്‍ തേങ്ങിപൊട്ടി വിലപിക്കുന്നു.

മഴയ്ക്ക് ഇടവേള കിട്ടുമ്പോഴൊക്കെ ആളുകള്‍ ചിതറിക്കിടക്കുന്ന വീടുകളും വയലുകളും നോക്കി അവശരായിരിരിക്കുന്നു. മരിച്ച പശുക്കളുടെ ശരീരം, വിഴുങ്ങിപ്പോയ വിത്തുകള്‍, ശൂന്യമായ ഗോഡൗണുകള്‍ – എല്ലാം പ്രളയത്തിന്റെ ഭയാനക തെളിവുകള്‍. ആരും കരുതിയില്ല 30 വര്‍ഷം കഴിഞ്ഞിട്ടും ഇത്രയും വലിയ ദുരന്തം വീണ്ടും ഉണ്ടാകുമെന്ന്.

”നാളെയുടെ വിത്ത് എവിടെ നിന്നാണ് വരിക?” എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ആരുമില്ല. പക്ഷേ, ഗ്രാമത്തിലെ ഒരാള്‍ പറഞ്ഞു: ”ജീവന്‍ ബാക്കി നില്‍ക്കുന്നിടത്തോളം കൃഷിയും വീണ്ടെടുക്കാം. എന്നാല്‍ ഇത്തവണ നമ്മുടെ മനസ്സ് തന്നെ ഒലിച്ചുപോയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *